വടക്കേക്കാട്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലെ സുന്നി മഹല്ല് ഫെഡറേഷൻ തൃശൂർ ജില്ല കമ്മിറ്റിയും പോഷക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ബൈഅത്ത് സംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജില്ല ഖാദിയായി ചുമതലയേറ്റു.
തൊഴിയൂർ ദാറുറഹ്മയിൽ ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൻ. അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ ഖാദിയെ സ്ഥാനവസ്ത്രം അണിയിച്ചു. ജില്ലയിലെ 200 മഹല്ല് പ്രതിനിധികൾ ബൈഅത്ത് ചെയ്തു.
സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ല ട്രഷറർ ഡോ. സി.കെ. കുഞ്ഞി തങ്ങൾ, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, എ.വി. അബൂബക്കർ ഖാസിമി, ഹംസ ബിൻ ജമാൽ റംലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.