മാള: മാള കടവിൽ പഞ്ചായത്ത് നിർമിച്ച വില്ലേജ് ഹട്ട് കടമുറികളിൽനിന്ന് അഞ്ചു ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി വനിതകൾക്ക് വേണ്ടി വിട്ടുകൊടുത്ത കടമുറികളാണ് മിന്നൽവേഗത്തിൽ ഒഴിഞ്ഞു നൽകാൻ പറഞ്ഞിരിക്കുന്നത്. മാത്രമല്ല, വനിതകൾക്ക് മറ്റെവിടെയെങ്കിലും പകരം സംവിധാനങ്ങൾ ഒരുക്കിയിട്ടുമില്ല.
നിർദിഷ്ട മുസിരിസ് പൈതൃക പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കുന്നതെന്നറിയുന്നു. കഴിഞ്ഞ മാസമാണ് പഞ്ചായത്ത് കമ്മിറ്റി വിഷയത്തിൽ തീരുമാനമെടുത്തത്. അഞ്ചു ദിവസത്തിനുള്ളിൽ കടമുറി ഒഴിഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് നോട്ടീസിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.