തൃശൂർ: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. എറണാകുളം പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആലുവ സ്വദേശി സെയ്ത് മുഹമ്മദ് (32), നാട്ടിക അമ്പലത്ത് വീട്ടിൽ സിനാദ് (25), പറവൂർ ആലങ്ങാട് മനക്കപ്പടി ആഷിക് (25), വാടാനപ്പള്ളി നാലകത്ത് വീട്ടിൽ റഫീക് (25) എന്നിവരാണ് പിടിയിലായത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ തൃശൂർ നഗരത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് സംഘത്തെ കുടുക്കിയത്. അശ്വിനി ജങ്ഷനിൽ ട്രാഫികിൽ ഡ്യൂട്ടിചെയ്തിരുന്ന ജോഷിയാണ് കുറ്റവാളികളെയും അവർ സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞത്. തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന കത്തികൾ കണ്ടെടുത്തു. പ്രതികളെ പിന്നീട് പറവൂർ പൊലീസിന് കൈമാറി. തൃശൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സി.പി. ജോഷി, കൺട്രോൾ റൂം അസി. സബ് ഇൻസ്പെക്ടർ ടി.എൻ. ജോജോ, സിവിൽ പൊലീസ് ഓഫിസർമാരായ ബി. അജിത്ത്, ഫ്രെഡി റോയ് എന്നിവരെ കമീഷണർ ആർ. ആദിത്യ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.