പെരുമ്പിലാവ്: കണക്ക് കോളനിയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മേഖലയിൽ കഴിഞ്ഞ ദിവസം ജൽജീവൻ പദ്ധതിക്കായി കാന നിർമിച്ചിരുന്നു. ഈ പദ്ധതിക്കായുള്ള പൈപ്പ് കാനയിൽ സ്ഥാപിച്ച് മണ്ണിട്ട് മൂടിയിടത്താണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. അധികാരികളെ വിളിച്ചറിയിച്ചിട്ടും വ്യാഴാഴ്ച ഉച്ചവരെയും വെള്ളം പാഴാകുന്നത് നിയന്ത്രിക്കാനായില്ല. സമീപത്തെ പുത്തംകുളം റോഡിലേക്കും വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കുത്തനെ ഒഴുകി. ഇതോടെ കാൽനടയും ഇരുചക്രയാത്രയും ദുസ്സഹമായി. പുതുതായി നിർമിച്ച കടങ്ങോട്ട്-അക്കിക്കാവ് റോഡിലേക്കും വെള്ളം പരന്നൊഴുകി.
പൊട്ടിയ പൈപ്പ് ഉടൻ മാറ്റിസ്ഥാപിച്ച് മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി പെരുമ്പിലാവ് യോഗം ആവശ്യെപ്പട്ടു. പ്രസിഡന്റ് മൊയ്തീൻ ബാവ, സെക്രട്ടറി അനീസ് എം.എൻ. സലാദ്ദെീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.