representative image

പ്ലസ് വൺ: ആദ്യഘട്ടത്തിൽ ജില്ലയിൽ 19353 പേർക്ക് സീറ്റ് അലോട്ട്‌മെന്‍റായി

തൃശ്ശൂർ: പ്ലസ് വൺ ഏകജാലകം വഴിയുള്ള ആദ്യഘട്ട അലോട്ട്‌മെന്‍റ് പ്രവേശനം അവസാനിച്ചു. സെപ്റ്റംബർ 14നാണ് അലോട്ട്‌മെന്‍റ് ആരംഭിച്ചത്. ജില്ലയിൽ 23,595 സീറ്റുകളിൽ 19,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. 4,242 സീറ്റുകളിൽ ഒഴിവുണ്ട്.

നിശ്ചിത എണ്ണം അപേക്ഷാർഥികൾ ഇല്ലാത്ത എൽ.സി/എസ്.ഐ.യു.സി/ ആംഗ്ലോ ഇന്ത്യൻ (232), ലത്തീൻ, ക്രിസ്ത്യൻ ഒ.ബി.സി( 67), ഹിന്ദു ഒ.ബി.സി (13) പട്ടികജാതി (515), പട്ടികവർഗം (2196), വിഭിന്നശേഷി വിഭാഗം (355), അന്ധർ (28) ധീരവ (82), കുശവൻ (132), കുടുംബി (92), ഇ.ഡബ്യു.എസ് (541) എന്നിങ്ങനെയാണ് 4242 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം ഘട്ട അലോട്ട്‌മെന്‍റ് സെപ്റ്റംബർ 28ന് ആരംഭിച്ച് ഒക്ടോബർ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്‌മെൻറുകൾക്ക് ശേഷം സപ്ലിമെന്‍ററി അപേക്ഷകൾ ഒക്ടോബർ 9ന് ആരംഭിക്കും. തെറ്റായ വിവരങ്ങൾ നൽകി ആദ്യ അലോട്ട്‌മെന്‍റിൽ കയറിപ്പറ്റിയവർക്ക് ശരിയായ വിവരങ്ങൾ നൽകി സപ്ലിമെന്‍റ് ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കും.

മതിയായ അപേക്ഷാർഥികൾ ഇല്ലാതെ ഒഴിവ് വരുന്ന സംവരണ സീറ്റുകൾ ജനറൽ സീറ്റായി പരിഗണിച്ച് രണ്ടാം ഘട്ട അലോട്ട്‌മെന്‍റിൽ ജനറൽ ക്വാട്ടയിൽ നിന്ന് പ്രവേശനം നൽകും. സ്‌പോർട്ട്‌സ് ക്വാട്ടയിൽ 571 സീറ്റുകൾ ഉണ്ടങ്കിലും 464 പേർ മാത്രമാണ് ശരിയായ അപേക്ഷകർ. ഒഴിവ് വരുന്ന സീറ്റിലേക്ക് സപ്ലിമെന്‍ററി ഘട്ടത്തിൽ അപേക്ഷകൾ നൽകാം. മാനേജ്‌മെന്‍റ്, കമ്യൂണിറ്റി പ്രവേശനവും 28ന് നടക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.