പ്ല​സ്ടു: ജി​ല്ല​ക്ക് തി​ള​ങ്ങും വി​ജ​യം

തൃ​ശു​ര്‍: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​ക്ക് തി​ള​ങ്ങും വി​ജ​യം. ഇ​ക്കു​റി​ വി​ജ​യം 85.05 ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യ​ത്തി​ൽ (85.49) നി​ന്നും -0.44 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഷ്ട​മാ​യ നാ​ലം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി. 2020, 21 വ​ർ​ഷ​ങ്ങ​ളി​ലെ ന​ലാം സ്ഥാ​ന​ത്തു​നി​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല ആ​റാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​രും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രും ഇ​ക്കു​റി കൂ​ടു​ത​ലാ​ണ്. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ 1200ല്‍ 1200 ​മാ​ര്‍ക്ക്‌ വാ​ങ്ങി മി​ക​ച്ച വി​ജ​യം വ​രി​ച്ചു.

196 സ്​​കൂ​ളു​ക​ളി​ൽ നി​ന്നാ​യി പ​രീ​ക്ഷ എ​ഴു​തി​യ 32575 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 27704 പേ​ര്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 26991 പേ​രാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 713 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​രാ​യി. മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്‌ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 423 പേ​ര്‍ കൂ​ടു​ത​ൽ. 3351 കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കാ​നാ​യി.

ഓ​പ​ണ്‍ സ്കൂ​ളി​ലും വി​ജ​യ​ശ​ത​മാ​ന​വും ഇ​ക്കു​റി കൂ​ടി. 49.37 ശ​ത​മാ​ന​മാ​ണ്‌ വി​ജ​യം. ക​ഴി​ഞ്ഞ​വ​ര്‍ഷം 44.33 ശ​ത​മാ​ന​മാ​യി​രു​ന്നു. 5.04 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്​ ഇ​ക്കു​റി. പ​രീ​ക്ഷ എ​ഴു​തി​യ 2074 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 1024 പേ​രാ​ണ്‌ ഉ​ന്ന​ത പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. 22 പേ​ർ​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ല​ഭി​ച്ചു. ടെ​ക്നി​ക്ക​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ 75 ശ​ത​മാ​ന​മാ​ണ്‌ വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം 65 ആ​യി​രു​ന്നു. പ​രീ​ക്ഷ​യെഴു​തി​യ 44 പേ​രി​ല്‍ 33 പേ​ര്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാസ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി. ഒ​രാ​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

വി.​എ​ച്ച്‌.​എ​സ്‌.​ഇ പ​രീ​ക്ഷ​യി​ല്‍ പാ​ര്‍ട്ട്‌ ഒ​ന്നും ര​ണ്ടും മു​ന്നി​ലു​മാ​യി 81.42 ആ​ണ്‌ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 82.18 ആ​യി​രു​ന്നു. പ​രീ​ക്ഷ എ​ഴു​തി​യ 2627 പേ​രി​ൽ 2139 വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നേ​ടി. 20 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ്‌ നേ​ടി. ബ​ധി​ര മൂ​ക വി​ദ്യാ​യ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ൽ കു​ന്നം​കു​ളം ഗ​വ. ബ​ധി​ര വി.​എ​ച്ച്.​എ​സ്.​എ​സ്​ 100 ശ​ത​മാ​നം നേ​ടി. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 64 പേ​രി​ൽ 57 കു​ട്ടി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 89.06 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 15 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

Tags:    
News Summary - Plus two: The district will be a bright success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.