തൃശൂര്‍: ജില്ല ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ദേശീയ ഡെങ്കി ദിനാചരണത്തിന്റെയും ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ശുചീകരണം നടത്തി.
കലക്ടര്‍ വി.ആര്. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.കെ. മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ്, മാസ് മീഡിയ ഓഫിസര്‍ സന്തോഷ്, മാലിന്യമുക്ത നവകേരളം ജില്ല കോഓഡിനേറ്റര്‍ ബാബു കുമാര്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ രജിനേഷ് രാജന്, അസി. കോഓഡിനേറ്റര്‍മാരായ എം. മുര്‍ഷിദ്, സംഗീത് തുടങ്ങിയവര്‍ പങ്കെടുത്തു.
മഴക്കാല പൂര്‍വ ശുചീകരണം ശക്തിപ്പെടുത്താനായി 18, 19 തീയതികളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളില്‍ ശുചീകരണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.