പൂത്തൂര്‍: മരോട്ടിച്ചാലില്‍ വഴിത്തർക്കം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഗര്‍ഭിണിയായ വീട്ടമ്മ തലചുറ്റിവീണു. ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരോട്ടിച്ചാല്‍ പുളിഞ്ചുവട്ടില്‍ മുണ്ടുപ്ലാക്കല്‍ വീട്ടില്‍ സനീഷിെൻറ ഭാര്യ സജനയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സനീഷിെൻറ വീടിനോടുചേര്‍ന്ന പറമ്പിലേക്ക് നടന്നുപോയിരുന്ന വഴിയടച്ച് കെട്ടിയതായി പറയുന്നു. ബുധനാഴ്ച ഇത് പൊളിച്ചുനീക്കുകയും ഈ വിവരം വീട്ടിലെത്തി അറിയിക്കുകയും ചെയ്തതോടെയാണ് ഇവര്‍ക്ക് ദേഹാസ്വഥത തോന്നി ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടക്കുമ്പോള്‍ ഗര്‍ഭിണിയായ സ്ത്രീയും രണ്ടര വയസ്സുള്ള കുട്ടിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് സനീഷും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു.
സി.പി.എം പ്രവത്തകര്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തില്‍ എത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും വേലി പൊളിച്ച് കളയുകയുമാണുണ്ടായതെന്ന് സനീഷ് പറയുന്നു. എന്നാല്‍, 30 വര്‍ഷമായി വഴിനടക്കുന്ന സ്ഥലത്താണ് വേലി കെട്ടിയിരിക്കുന്നതെന്ന് സ്ഥലം ഉടമ പറയുന്നു. ഈ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ കേസും ഒല്ലൂര്‍ പൊലീസിൽ പരാതിയും നിലനില്‍ക്കുണ്ട്. സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.