തടവുകാരന്​ പരോൾ നിഷേധിച്ചത്​ ഭാര്യയുടെ അഭ്യർഥന പ്രകാരം!

തൃ​ശൂ​ർ: ത​ട​വു​കാ​ര​ന്​ പ​രോ​ൾ അ​നു​വ​ദി​ക്കാ​ത്ത​ത്​ ഭാ​ര്യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​െൻറ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ​രോ​ൾ നി​ഷേ​ധി​ച്ച​ത്​ ഭാ​ര്യ​യു​ടെ അ​പേ​ക്ഷ​യി​ലാ​ണെ​ന്ന്​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2019 സെ​പ്റ്റം​ബ​ർ 24നാ​ണ് മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ൻ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ​ത്. 2020 ഒ​ക്ടോ​ബ​റി​ൽ പ​രോ​ളി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പൊ​ലീ​സ് റി​പ്പോ​ർ​ട്ട് പ്ര​തി​കൂ​ല​മാ​യി. ഭാ​ര്യ​ക്ക് കോ​വി​ഡ് വ​ന്നി​ട്ടു​പോ​ലും പ​രോ​ൾ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി​​പ്പെ​ട്ട​ത്. പ​രോ​ൾ അ​പേ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള പ​രാ​തി​ക്കാ​ര​ൻ പ​രോ​ളി​ൽ ഇ​റ​ങ്ങി​യാ​ൽ ഇ​ട​പാ​ടു​കാ​ർ വ​ന്ന് പ്ര​ശ്​​ന​മു​ണ്ടാ​ക്കു​മെ​ന്ന്​ ഭാ​ര്യ അ​റി​യി​ച്ച​താ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗ​ൾ​ഫി​ലു​ള്ള മ​ക​ൻ എ​ത്തി​യ ശേ​ഷം പ​രോ​ൾ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ഭാ​ര്യ പ​റ​ഞ്ഞ​താ​യി പൊ​ലീ​സ്​ മേ​ധാ​വി ക​മീ​ഷ​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ജ​നു​വ​രി 22ന് ​പ​രാ​തി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ച പ​രോ​ൾ അ​പേ​ക്ഷ​യി​ൽ അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നും 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​താ​യും പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി കേ​സ് തീ​ർ​പ്പാ​ക്കി.

Tags:    
News Summary - Prisoner denied parole at wife's request!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.