ത​മ്പാ​ൻ ക​ട​വി​ൽ ദ​ലി​ത് കു​ടും​ബ​ങ്ങ​ളുടെ വ​ഴി കെ​ട്ടി അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദ​ലി​ത് അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ

ദലിത് കുടുംബങ്ങളുടെ വഴി അടച്ചുകെട്ടിയതിൽ പ്രതിഷേധം

തളിക്കുളം: ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡിലെ തമ്പാൻ കടവിൽ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ദലിത് കുടുംബങ്ങളുടെ വഴി സ്വകാര്യവ്യക്തികൾ ചേര്‍ന്ന് മതില്‍കെട്ടി തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദലിത് അവകാശ സംരക്ഷണ സമിതി തളിക്കുളം പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. 'ദിശ' സംസ്ഥാന പ്രസിഡന്റ് എം.എ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. അസംഘടിത ജനകീയ പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ടി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

ദലിത് കുടുംബങ്ങളുടെ വഴി തടസ്സപ്പെടുത്തിയ ജാതിമതില്‍ അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ടി.കെ. മുകുന്ദന്‍ പറഞ്ഞു. ദിശ സംസ്ഥാന സെക്രട്ടറി സുരേഷ് വലപ്പാട്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. കുട്ടപ്പന്‍, ജില്ല പ്രസിഡന്റ് പ്രസാദ്, സാമൂഹിക പ്രവര്‍ത്തകന്‍ ടി.ആര്‍. സുബ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജയപ്രകാശ് ഒളരി, ടി.വി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിന്ദു സന്തോഷ് സ്വാഗതവും പ്രഭ നന്ദിയും പറഞ്ഞു.

Tags:    
News Summary - Protest against blockade of Dalit families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.