തൃശൂർ: മുള്ളൂർക്കര വാഴക്കോട്ട് സി.പി.എം നേതാവിെൻറ കുടുംബ ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹതയേറെ. പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതെങ്ങനെ, ഉടമയും തൊഴിലാളികളും എന്തിന് അവിടെ വന്നു, കരിങ്കല്ല് പൊട്ടിച്ചിട്ടില്ലെന്നിരിക്കെ വെടിമരുന്ന് ഉപയോഗിച്ചത് എന്തിന് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം. പാറമടയിൽ ഉപയോഗിക്കുന്ന വെടിമരുന്നല്ല, ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സി.പി.എം നേതാവും മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. അബ്ദുസ്സലാമിെൻറ കുടുംബ ഉടമസ്ഥതയിലുള്ള പാറമടയിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ സബ് കലക്ടറായിരുന്ന രേണുരാജ് പൂട്ടിച്ച ക്വാറിയിൽനിന്ന് വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകളും വെടിമരുന്നുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ലോക്ഡൗണായതിനാൽ ഒരുവർഷത്തിലധികമായി ക്വാറി പ്രവർത്തനം നിലച്ചിരിക്കുകയാണ്. അതിനാൽ സ്ഫോടക വസ്തുക്കൾ എത്തിയതിലെ അന്വേഷണത്തിലാണ് പൊലീസ്. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമമായിരുന്നെന്ന വിവരത്തെ തുടർന്ന് അതും അന്വേഷിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കളുടെ തൊട്ടടുത്തുണ്ടായിരുന്നതായാണ് പരിക്കുകളുടെ സ്വഭാവം സൂചിപ്പിക്കുന്നതെന്ന് പറയുന്നു.
നാലരയടിയിലധികം ആഴമുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടതല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാറമടയിൽ മീൻ വളർത്തുന്നുണ്ട്. ഇതിനായി പകൽസമയങ്ങളിൽ എത്താമെന്നിരിക്കെ വൈകീട്ട് കുറച്ചാളുകൾ മാത്രമെത്തിയതും സംശയകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.