തൃശൂർ: ഹോട്ടലിൽനിന്ന് പണവും മൊബൈൽ ഫോണുകളും സ്കൂട്ടറും മോഷ്ടിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പടിഞ്ഞാറേക്കോട്ട മലബാർ ഫുഡ്കോർട്ട് ഹോട്ടലിലെ തൊഴിലാളികളായ അസം മൊറിഗാവ് ജില്ല കുബേത്തരി വില്ലേജിലെ അലാലുദ്ദീൻ (19) അസം മൊറിഗാവ് ജില്ല കേർകത്ത പത്തർ വില്ലേജിലെ ഹിദായത്തുല്ല (21) എന്നിവരെയാണ് ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ പി. ശിവശങ്കരനും സംഘവും അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടൽ ഉടമയുടെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും മറ്റ് ജീവനക്കാരുടെ മൂന്ന് മൊബൈൽ ഫോണും ഹോട്ടലിെൻറ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. ഹോട്ടലുടമയുടെ പരാതിയിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിവരവേ, ഒറ്റപ്പാലത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച പണവും മൊബൈൽ ഫോണുകളും സ്കൂട്ടറും പ്രതികളിൽനിന്ന് കണ്ടെടുത്തു. ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെല്ലാർ, ഗിരീഷ്, സി.പി.ഒമാരായ അനിൽകുമാർ, സൈബർ സെൽ സി.പി.ഒമാരായ ശരത്ത്, നിഖിൽ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത മറ്റു സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.