തൃശൂർ: ഇന്ത്യൻ ധവളവിപ്ലവത്തിെൻറ പിതാവ് ഡോ. വർഗീസ് കുര്യന് പ്രതിമ ഒരുങ്ങി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ മണ്ണുത്തിയിലെ െഡയറി സയൻസ് കോളജ് അങ്കണത്തിൽ പൂർവ വിദ്യാർഥി സംഘടനയായ സി.ഡി.എസ്.ടി ഗ്രാജ്വേറ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രമുഖ ശിൽപി കാനായി ഉണ്ണിയാണ് നിർമിച്ചത്. കണ്ണൂർ പയ്യന്നൂരിൽ നിർമാണം പൂർത്തിയാക്കിയ ശിൽപം മണ്ണുത്തിയിലെത്തിച്ചു.
നാല് അടി ഉയരമുള്ള പീഠത്തിൽ മൂന്ന് അടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശിൽപത്തിന് കരിങ്കൽ നിറമാണ് പൂശിയിരിക്കുന്നത്. തിങ്കളാഴ്ച ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അനാച്ഛാദനം ചെയ്യും.
പ്രതിമ നിർമാണത്തിന് സഹായികളായി ടി.കെ. അഭിജിത്ത്, എ. അനുരാഗ്, കെ. വിനേഷ് എന്നിവരുമുണ്ടായിരുന്നു. ഇതിന് മുമ്പ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മിൽമ െഡയറികളിലേക്ക് വർഗീസ് കുര്യെൻറ ശിൽപം കാനായി ഉണ്ണി നിർമിച്ചിരുന്നു. തൃശൂർ പടിഞ്ഞാറെക്കോട്ടയിലെ കെ. കരുണാകരെൻറ ശിൽപം, എ.കെ.ജിയുടെയും ശ്രീനാരായണ ഗുരുവിെൻറയും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെയും 27ഓളം ഗാന്ധി ശിൽപവും മറ്റ് നിരവധി ശിൽപങ്ങളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.