തൃശൂർ: ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയതയുണ്ടായെന്ന അന്വേഷണ കമീഷന് കണ്ടെത്തലിനെ തുടർന്ന് സി.പി.എമ്മിൽ അച്ചടക്ക നടപടി തുടങ്ങി.
പുഴക്കൽ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.കെ. പുഷ്പാകരനെ നീക്കി. പകരം ജില്ല സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്ക് താൽക്കാലിക ചുമതല നൽകി.
ബുധനാഴ്ച ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൽ ഖാദർ, ബാബു പാലിശ്ശേരി, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ജില്ല കമ്മിറ്റിയുടെ തീരുമാനം അറിയിച്ചത്.
ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.കെ. പ്രഭാകരനെ പരാജയപ്പെടുത്തിയാണ് പി.കെ. പുഷ്പാകരൻ സെക്രട്ടറിയായത്. പാർട്ടി നേതൃത്വത്തിെൻറ നിർദേശം തള്ളിയാണ് മത്സരമുണ്ടായത്.
വിഭാഗീയതയുണ്ടായെന്ന പരാതിയെ തുടർന്ന് സി.പി.എം നിയോഗിച്ച അന്വേഷണ കമീഷനുകളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്. പരാതി കഴമ്പുള്ളതാണെന്നും വിഭാഗീയതയുണ്ടായെന്നും കണ്ടെത്തിയ കമീഷൻ നടപടികളും ശിപാർശ ചെയ്തിരുന്നു.
കഴിഞ്ഞ ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും നടപടി തീരുമാനിച്ച് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുകയാണ്.
സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറും പുഴക്കൽ േബ്ലാക്ക് പ്രതിപക്ഷ കക്ഷി നേതാവുമാണ് പി.കെ. പുഷ്പാകരൻ. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ ഇടത് സ്ഥാനാർഥി തോൽക്കാനിടയായതിൽ നടപടിയെടുത്തയാളെ ചുമതല ഏൽപിച്ചതിൽ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തിയുണ്ടെന്ന് പറയുന്നു.
പി.ജി. ജയപ്രകാശ് സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയിൽ
കുന്നംകുളം: സമ്മേളനത്തിലെ വിഭാഗീയതയെ തുടർന്ന് മത്സരിപ്പിച്ച് പരാജയപ്പെടുത്തിയ കുന്നംകുളം നഗരസഭ മുൻ ചെയർമാനും സി.ഐ.ടി.യു നേതാവുമായ പി.ജി. ജയപ്രകാശിനെ കുന്നംകുളം സി.പി.എം ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
തൃശൂർ ജില്ല കമ്മിറ്റിയുടെ തീരുമാനം വ്യാഴാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല സെക്രട്ടറി എം.എം. വർഗീസ് ആണ് അറിയിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനലിൽ ഉൾപ്പെടുത്തിയ ജയപ്രകാശിനെ പരാജയപ്പെടുത്തിയ സംഭവത്തിലും കുന്നംകുളത്തും കണ്ടാണശേരിയിലും വിഭാഗീയ പ്രവർത്തനം നടത്തിയെന്നുമുള്ള പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തലിലെ ശിപാർശയിലാണ് ജയപ്രകാശിനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും വിഭാഗീയ പ്രവർത്തനം നടത്തിയവരെ ശാസിക്കാനും തീരുമാനിച്ചത്.
ഇക്കാര്യം ഏരിയ കമ്മിറ്റിയിൽ അറിയിച്ചു. മന്ത്രി എ.സി. മൊയ്തീെൻറ പ്രതിനിധി ടി.കെ. വാസു, ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, ബാലാജി എം. പാലിശേരി, മുൻ എം.എൽ.എ ബാബു എം. പാലിശേരി, കണ്ടാണശേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ്, ദാസൻ എന്നിവർക്കാണ് ശാസന.
മന്ത്രി എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. പി.കെ. ബിജു, എൻ.ആർ. ബാലൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം ബാബു എം. പാലിശേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.