മണ്ണുത്തി: തമിഴ്നാട്ടില്‍നിന്ന് കാറില്‍ കൊണ്ടുവന്ന കഞ്ചാവ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. ൈഡ്രവര്‍ വെള്ളാനിക്കര കുറ്റിക്കാട് നേരങ്ങാട്ടില് വീട്ടില്‍ രാഹുല്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ വാടകക്ക് താമസിക്കുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍നിന്നും കാറില്‍നിന്നുമായി ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു.
കാര്‍ പരിശോധിച്ചതില്‍ ഒരു പിസ്റ്റളും ലഭിച്ചു. ഇൻസ്പെക്ടര്‍ മനോജ്കുമാര്‍, റേഞ്ച് ഇൻസ്പെക്ടര്‍ ഹരിനന്ദനന്, ഇൻറലിജന്‍സ് ഓഫിസർമാരായ കെ. മണികണ്ഠന്, കെ.എസ്. ഷീബു, ഒ.എസ്. സതീഷ്കുമാര്‍, ടി.ജി. മോഹനന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.