തൃശൂർ: ഒമ്പതു വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഉറ്റബന്ധുവായ പ്രതിക്ക് 25 വർഷം തടവുശിക്ഷ. മൂന്നര ലക്ഷം പിഴയുമടക്കണം. അയ്യന്തോൾ കുറിഞ്ഞാക്കൽ നീലിക്കാട്ടിൽ മൊയ്തീനെ (65) ആണ് ഒന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2020 ജനുവരിയിലാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയോടു അതിക്രമം കാട്ടിയെന്നാണ് കുറ്റപത്രം. വെസ്റ്റ് പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. ലിജി മധു ഹാജരായി.
പ്രകൃതിവിരുദ്ധ പീഡനം: വയോധികൻ അറസ്റ്റിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 72കാരനായ ഒന്നാം പ്രതി അറസ്റ്റിൽ. ഒരുമനയൂർ നാലകത്ത് ഖാദർ മൊയ്ദീൻകുട്ടിയെയാണ് (72) ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഖാദർ ഒളിവിൽ പോവുകയും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലുമായിരുന്നു. മൊബൈൽ ഫോൺ റീചാർജ് ചെയ്യാനായി പണം നൽകി പ്രതികളുടെ വീടുകളിൽ ആളുകൾ ഒഴിഞ്ഞ സമയം നോക്കി കുട്ടിയെ വിളിച്ചുവരുത്തിയാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് എസ്.ഐ സുനു, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, സി.പി.ഒമാരായ എസ്. ശരത്ത്, കെ. ആശിഷ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.