തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ മുൻ മന്ത്രിമാരായ എ.സി. മൊയ്തീനെയും കടകംപള്ളി സുരേന്ദ്രനെയും പ്രതികളാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ.
ഇവർ സഹകരണ വകുപ്പ് മന്ത്രിമാരായിരുന്ന കാലത്ത് തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. തട്ടിപ്പിൽ ഇരുവർക്കും പങ്കുണ്ടെന്ന് വേണം കരുതാൻ. ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന സഹകരണ വകുപ്പ് രജിസ്ട്രാറെയും പ്രോസിക്യൂട്ട് ചെയ്യണം.
മുഖ്യമന്ത്രി സഹകാരികളെ വെല്ലുവിളിക്കുകയാണ്. കരുവന്നൂർ മാതൃകയിൽ സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വനംകൊള്ളയും ബാങ്ക് കൊള്ളയും കള്ളക്കടത്തും ഉൾപ്പെടെ എല്ലാ തട്ടിപ്പുകളിലും സി.പി.എം പങ്ക് പറ്റുകയാണ്. തട്ടിപ്പുകാർക്കെല്ലാം ക്ലീൻ ചിറ്റ് നൽകുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.