പുത്തൻചിറയിൽ തീപിടിത്തത്തിൽ കത്തി നശിച്ച റിപ്പയറിങ് ഷോപ്പ്
പുത്തൻചിറ: പുത്തൻചിറയിൽ ഫ്രിഡ്ജ്, എ.സി റിപ്പയറിങ് കടയിൽ തീപിടിത്തം. മാണിയംകാവിൽ പ്രവർത്തിക്കുന്ന ചോമാട്ടിൽ സജീവെൻറ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത്. മാള, കൊടുങ്ങല്ലൂർ ഫയർഫോഴ്സ് വാഹനങ്ങൾ എത്തിചേർന്ന് തീ അണച്ചു. ഷോപ്പിൽ ഉണ്ടായിരുന്നതും റിപ്പയറിങ്ങിന് കൊണ്ടുവന്നതുമായ മുഴുവൻ വസ്തുക്കളും കത്തിച്ചാമ്പലായി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമീപത്തുള്ള ജനസേവന കേന്ദ്രമുൾപ്പെടെ മറ്റ് നാല്ഷോപ്പുകൾക്കും സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച കടയുടമകൾക്കും, കെട്ടിടമുടമയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പുത്തൻചിറ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.ബി. സെയ്തു ആവശ്യപ്പെട്ടു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.