അന്തിക്കാട്: ഒരു ചാക്കിനകത്ത് കെട്ടിപ്പൂട്ടി വഴിയരികിൽ ഉപേക്ഷിച്ച് പോയ നാല് നായക്കുട്ടികൾക്ക് സഹോദരങ്ങളായ വിദ്യാർഥികളുടെ കരുണയാർന്ന ഇടപെടിൽ ജീവൻ തിരിച്ചുകിട്ടി. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജിന്റെയും നിഷയുടെയും മക്കളായ അഞ്ജനയും ആദിത്യനുമാണ് പിടയുന്ന പ്രാണന് മോചനത്തിലേക്ക് വഴി തുറന്നത്. ഞായറാഴ്ച രാത്രിയാണ് ഇരുവരും അന്തിക്കാട് അഞ്ചങ്ങാടി കെ.കെ. മേനോൻ ഷെഡ് ലിങ്ക് റോഡിന് സമീപത്ത് റോഡരികിൽ ചാക്ക് കണ്ടത്. ചാക്ക് അനങ്ങുന്നത് കണ്ട് മൊബൈൽ ലൈറ്റിന്റെ പ്രകാശത്തിൽ തുറന്നപ്പോൾ നായ്ക്കുട്ടികൾ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ചാക്കിന്റെ കെട്ടഴിച്ച് വിട്ട് ഇരുവരും വീട്ടിലത്തി.
തിങ്കളാഴ്ച രാവിലെയും ഉച്ചക്കും അവക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. ബിസ്കറ്റും പാലും കൊടുത്തു. നിരന്തരം വാഹനങ്ങൾ പോകുന്ന റോഡിന്റെ അരികിൽ അവയെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സ് വന്നില്ല. ഒമാനിലുള്ള അച്ഛനോട് വിവരം പറഞ്ഞ് അമ്മയുടെ അനുവാദത്തോടെ അതേ ചാക്കിൽ വീട്ടിലെത്തിച്ചു. ഇപ്പോൾ അവരുടെ പരിലാളനയിലാണ് നാല് ജീവനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.