ആമ്പല്ലൂര്‍: പുതുക്കാട് ഒാടികൊണ്ടിരിക്കെ കാറില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. പൊതുപ്രവര്‍ത്തകരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണ് പുതുക്കാട് സിഗ്‌നലില്‍ വെച്ച് കാറിന്‍റെ മീറ്റര്‍ കൺസോളിനടുത്ത് പാമ്പിനെ കണ്ടത്.
സ്റ്റീയറിങിലേക്ക് പാമ്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്ക് പാമ്പ് കടന്നതോടെ ഇവര്‍ ആമ്പല്ലൂരിലെ സര്‍വീസ് സെന്‍ററില്‍ കാര്‍ എത്തിച്ചു.
വനംവകുപ്പിന്‍റെ പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളിലകപ്പെട്ട പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാമ്പ്രയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റി പാമ്പിനെ പിടിക്കാന്‍ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.