കൊടുങ്ങല്ലൂർ: 60 അടി വലുപ്പത്തില്‍ ഒരു ടൺ പൂക്കളില്‍ ശ്രീനാരായണഗുരുവിെൻറ ഛായാചിത്രം ഒരുക്കി വീണ്ടും ഡാവിഞ്ചി ചിത്ര വിസ്മയം. ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയന്‍ വേണ്ടിയാണ് ഡാവിഞ്ചി സുരേഷ് ഗുരുവിെൻറ വമ്പൻ ബഹുവർണ ഛായാചിത്രം തീര്‍ത്തത്. ഗുരുഭക്തനായ കൊടുങ്ങല്ലൂർ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടുലക്ഷം രൂപ വിലമതിക്കുന്ന പൂക്കള്‍ സംഭാവനയായി നല്‍കിയത്.
കൊടുങ്ങല്ലൂര്‍ കാവിൽ കടവ് കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്വെൻഷന് സെൻറർ ഉടമ നസീര്‍ മൂന്നു ദിവസം ഇതിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കി. ഒരുപാട് പേരുടെ കൂട്ടായ്മയിലാണ് ഗുരുവിെൻറ ഭീമാകാര ചിത്രം പിറവിയെടുത്തത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിെൻറ 73ാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിെൻറ ഛായാചിത്രം. ഓറഞ്ച് ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ്, അരളി, ചെത്തിപ്പൂ, വാടാമല്ലി എന്നീ പൂക്കളാണ് ഉപയോഗിച്ചത്.
എട്ടു മണിക്കൂറോളം ചെലവഴിച്ച് എട്ടുതരം പൂക്കൾ കൊണ്ടാണ് ചിത്രമൊരിക്കയത്. പൂക്കളമൊരുക്കാന് ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുന്, റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. കൊടുങ്ങല്ലൂർ യൂനിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, വൈസ് പ്രസിഡൻറ് ജയലക്ഷ്മി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂനിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.