തൃശൂർ: തൃശൂർ ശക്തൻ സ്ക്വയറിൽ ശക്തൻ തമ്പുരാൻ ഉയിർത്തെഴുന്നേറ്റു. കഴിഞ്ഞ ജൂണിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ ശിൽപി തിരുവനന്തപുരം കേശവദാസപുരം കുന്നുവിള മുരളിയുടെ നേതൃത്വത്തിൽ തിരുവന്തപുരത്ത് എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയാണ് തിരിച്ചെത്തിച്ച് വെള്ളിയാഴ്ച ഉച്ചക്ക് പുനഃസ്ഥാപിച്ചത്. ശിൽപിയും കെ.എസ്.ആർ.ടി.സി പ്രതിനിധികളും പങ്കെടുത്തു.
നവീകരിച്ച പ്രതിമക്ക് 10 അടി ഉയരവും അഞ്ച് ടണ്ണിനടുത്ത് ഭാരവുമുണ്ട്. കച്ച മുറുക്കി ഉടവാളുമായി നിൽക്കുന്ന ശക്തൻ തമ്പുരാന്റേതാണ് പ്രതിമ. അറ്റകുറ്റപ്പണിക്ക് 19.5 ലക്ഷം രൂപയോളം ചെലവായി. തിരുവനന്തപുരം പാപ്പനംകോട് സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലായിരുന്നു അറ്റകുറ്റപ്പണി.
ശക്തൻ പ്രതിമ ബസിടിച്ച് തകർന്നപ്പോൾ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കെ. രാജനും സന്ദർശിച്ച് അറ്റകുറ്റപ്പണി ഉറപ്പ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി നഷ്ടപരിഹാര തുകയും പ്രഖ്യാപിച്ചു. പി. ബാലചന്ദ്രൻ എം.എൽ.യും ഫണ്ട് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.