കോടാലി: ഇരു വൃക്കകളും തകരാറിലായ കുടുംബനാഥന് ചികിത്സക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം ആളൂപറമ്പില്‍ സുരേന്ദ്രനാണ് (60) കാരുണ്യമതികളുടെ സഹായം തേടുന്നത്.
വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. ലോറികളില്‍ മരംകയറ്റുന്ന ജോലിയും റബര്‍ ടാപ്പിങ്ങും ചെയ്ത് കുടുംബം പോറ്റിയിരുന്ന സുരേന്ദ്രന് രോഗബാധിതനായതോടെ കുടുംബം പട്ടിണിയിലാണ്.
മൂന്നു പെണ്മക്കളുടെ പിതാവായ സുരേന്ദ്രന് ഒരു തുണ്ട് ഭൂമിയും അതില്‍ ഒരു കൊച്ചു വീടുമാണ് ഉള്ളത്. കാര്യമായ വരുമാനം ഇല്ലെന്നായതോടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വിഷമിക്കുകയാണ്.
എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ സുരേന്ദ്രെൻറ ജീവന് നില നിര്‍ത്താനാവൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. സുരേന്ദ്രെൻറ ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി പഞ്ചായത്ത് അംഗം ശിവരാമന് പോതിയില്‍ ചെയര്‍മാനും മുന്‍ പഞ്ചായത്ത് അംഗം ബീന നന്ദകുമാര്‍ കണ്‍വീനറും സത്യന് ഏരിമ്മല്‍ ട്രഷററുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചു.
സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ആളൂപറമ്പില്‍ സുരേന്ദ്രന് ചികിത്സ സഹായ നിധി, അക്കൗണ്ട് നമ്പര്‍ 40378101082764, ഐ.എഫ്.എസ്.സി കോഡ് 0040378, കേരള ഗ്രാമീണ്‍ ബാങ്ക്, മറ്റത്തൂര്‍ ശാഖ എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍: 9961937760 (ചികിത്സ സഹായ നിധി ചെയര്മാന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.