തൃശൂർ: വീട്ടുനികുതി പിരിച്ച് നഗരസഭ ഓഫിസിൽ അടക്കാതെ നഷ്ടമുണ്ടാക്കിയ കേസിൽ ചാവക്കാട് നഗരസഭ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95,000 രൂപ പിഴയും ശിക്ഷ. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ നഗരസഭ ഓഫിസിൽ കാഷ്യറായിരുന്ന പി.എം. ശശി, പ്യൂണായിരുന്ന എൻ.പി. പുരുഷോത്തമൻ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
വ്യാജ രസീത് ഉപയോഗിച്ച് ജനങ്ങളിൽനിന്ന് വീട്ടുനികുതി പിരിച്ച് ഓഫിസിൽ അടക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് നഗരസഭക്ക് 65,973 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. തൃശൂർ വിജിലൻസ് യൂനിറ്റ് മുന്‍ ഡിവൈ.എസ്.പി കെ.എ. ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ മുന്‍ ഡിവൈ.എസ്.പി പി.എൻ. ഉണ്ണിരാജനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ. ഷൈലജൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.