മുളങ്കുന്നത്തുകാവ്: വിയ്യൂരിൽ കുട്ടിയുടെ തല ജനൽ അഴിയിൽ കുടുങ്ങി. ഫയർഫോഴ്സെത്തി അദ്ഭുതകരമായി രക്ഷപ്പെടുത്തി. വിയ്യൂരിലെ ഇൻഡസ് അവന്യൂവിലെ എട്ടാം നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന അഫ്സലിെൻറ മകൻ മൂന്ന് വയസ്സുകാരൻ അമനെയാണ് വ്യാഴാഴ്ച വൈകീട്ട് നാലരക്ക് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. തൃശൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ കെ.യു. വിജയകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷിച്ചത്.
നിമിഷനേരം കൊണ്ട് ഗ്രില്ലിെൻറ ഒരു ഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി കുട്ടിയുടെ തല അകത്തേക്ക് എടുത്തു രക്ഷിച്ചു. കുട്ടിയുടെ ശരീരത്തിൽ നേരിയ പോറൽ പോലുമില്ലാത്തതിനാൽ ആശുപത്രിയിലെത്തിച്ചില്ല. തല കുടുങ്ങിയതിെൻറ പരിഭ്രാന്തിയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജോജി വർഗീസ്, പി.കെ. പ്രജീഷ്, ആർ. സഞ്ജിത്ത് പി.ബി. സതീഷ്, നവനീത് കണ്ണൻ, പി.കെ. പ്രതീഷ് എന്നിവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.