ബൈക്ക് മോഷ്​ടിച്ച പ്രതിയെ മിനിറ്റുകൾക്കകം പിടികൂടി

തൃശൂർ: കടക്ക് മുന്നിൽ നിർത്തിയ പുത്തൻ ബൈക്ക് മോഷ്​ടിച്ച പ്രതിയെ മിനിറ്റുകൾക്കകം പിടികൂടി പൊലീസ്. മഹാരാഷ്​ട്ര സ്വദേശിയും ഗുരുവായൂരിൽ ഡ്രീം വേൾഡ് ഡൈവിങ് സ്പേസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയുമായ രാഹുൽസിങ്ങിനെയാണ് (29) വെസ്​റ്റ്​ പൊലീസ് അറസ്​റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പടിഞ്ഞാറെകോട്ടയിലാണ് സംഭവം.

90,000 രൂപ വില വരുന്ന അരണാട്ടുകര സ്വദേശിയുടെ പുത്തൻ ബൈക്കാണ് കവർന്നത്. ബൈക്ക് നിർത്തി സാധനം വാങ്ങാൻ കടയിൽ കയറിയതായിരുന്നു. ബൈക്കിൽനിന്ന് താക്കോലെടുത്തിരുന്നില്ല. ഇതിനിടെയാണ് മോഷ്​ടാവ് ബൈക്കുമായി കടന്നത്. വിവരം ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ ശങ്കരയ്യ റോഡിൽ ബൈക്ക് അപകടമുണ്ടായ വിവരം പൊലീസിന് ലഭിച്ചു. ബൈക്ക് പുതിയതായതിനാൽ നമ്പർ ഓർമയിലില്ലാത്തതാണ് അൽപമെങ്കിലും വൈകിച്ചത്. അപകടത്തിനിടയിൽ പ്രതി ഓടിരക്ഷപ്പെട്ടു.

ഇത് മറ്റൊരു ഓട്ടോറിക്ഷക്കാര‍​െൻറ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൂത്തോൾ റോഡിൽ ഐസ് ഫാക്ടറിക്ക് സമീപം വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. എസ്.ഐ ബൈജു, എ.എസ്.ഐ രമേഷ്, സുദർശൻ, സീനിയർ സി.പി.ഒമാരായ അരുൺഘോഷ്, ഡ്രൈവർ മനോജ് കുമാർ, സി.പി.ഒ അബീഷ് ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.