സി​ബി

സഹോദരി ഭർത്താവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊ​ണ്ടാ​ഴി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കേ​ര​ക​ക്കു​ന്ന് കു​ച്ചേ​ട​ത്ത് വ​യ​ൽ സി​ബി​യെ​യാ​ണ് (43) പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30നാ​ണ് കേ​ര​ക​ക്കു​ന്ന് സ്വ​ദേ​ശി ജോ​യ് സെ​ബാ​സ്റ്റ്യ​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

കൈ​ക്കും വ​യ​റി​നും പ​രി​ക്കേ​റ്റ ജോ​യ് സെ​ബാ​സ്റ്റ്യ​ൻ ചി​കി​ത്സ​യി​ലാ​ണ്. ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ഴ​യ​ന്നൂ​രി​ൽ​നി​ന്ന് എ​സ്.​ഐ ബി​ന്ദു ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​ഡീ​ഷ​ന​ൽ എ​സ്.​ഐ അ​നി​ൽ കു​മാ​ർ, എ.​എ​സ്.​ഐ ലി​പ്സ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഘു, സ​നീ​ഷ്, സി.​പി.​ഒ ഡി​ജോ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The man who tried to kill his sister's husband was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.