തൃശൂര്‍: സ്വതന്ത്രചിന്തക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളി തുറന്ന ആശയലോകം സൃഷ്ടിച്ച് നേരിടുമെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃശൂര്‍ ജില്ല കമ്മിറ്റി. ഡോ. ടി.എസ്. ശ്യാംകുമാറിന്റെ രാമായണ വ്യാഖ്യാനത്തെ കടന്നാക്രമിക്കുന്നതില്‍നിന്ന് പിന്‍വാങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ശ്യാംകുമാറിനെതിരെയുള്ള സംഘ്പരിവാര്‍ നീക്കം അപലപനീയമാണ്. അദ്ദേഹത്തിന്റെ ‘മാധ്യമം’ ദിനപത്രത്തിലെ എഴുത്തിനെച്ചൊല്ലി സംഘ്പരിവാറിന്റെ വാളോങ്ങല്‍ ഗൗരവതരമാണ്. കലാ ആവിഷ്കാരങ്ങളും പ്രഭാഷണങ്ങളും മറ്റു സര്ഗപ്രവൃത്തികളും മാത്രമാണ് പ്രതിലോമപ്രവര്ത്തനങ്ങള്ക്കുള്ള മറുപടി. പുരാണേതിഹാസങ്ങളെ അവഗാഹത്തോടെയും യുക്തിപൂര്‍വകമായും സമീപിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന ശ്യാംകുമാറിനെ കേരളം പിന്തുണക്കുമെന്നും പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേമ പ്രസാദ്, സെക്രട്ടറി ഡോ. എം.എന്‍. വിനയകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.