തൃശൂർ: മലയോര ഗ്രാമമായ പട്ടിലുംകുഴിയിലും ടർഫ് ഫുട്ബാൾ കോർട്ട് യാഥാർഥ്യമാകുന്നു. നൂറോളം ചെറുപ്പക്കാരും അത്രയും തന്നെ മുതിർന്നവരുമാണ് നാട്ടിൽ ടർഫ് കോർട്ട് നിർമിക്കാൻ മുന്നിട്ടിറങ്ങിയത്.
കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന ഗ്രാമവാസികൾക്കു ടർഫ് കോർട്ടിെൻറ ചെലവ് താങ്ങാനാവുന്നതല്ല. എന്നാൽ, നിയമ പോരാട്ടം വഴി എട്ട് കോടിയുടെ കോടതി പാലവും തടയണയും നാട്ടിലെത്തിച്ച ഗ്രാമ വാസികളുടെ ഇച്ഛാശക്തി ടർഫ് കോർട്ട് നിർമിക്കാനും പ്രേരകമായി. ദേശീയപാതയിലും കുതിരാൻ വിഷയത്തിലും അന്യായ ടോൾ പിരിവിനെതിരെയും നിയമയുദ്ധം നയിക്കുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, മുന്‍ െഡപ്യൂട്ടി കലക്ടര്‍ കെ. ഗംഗാധരന്, യാക്കോബ് പയ്യപ്പിള്ളി എന്നിവര്‍ രക്ഷാധികാരികളായി കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ചേര്‍ന്നുള്ള പട്ടിലുംകുഴി ക്ലബ് രൂപവത്കരിച്ചു.
30 ലക്ഷം ചെലവ് വരുന്ന കോർട്ടിനായി നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമ്മാനകൂപ്പൺ വഴിയും പണം ശേഖരിച്ചു. കോർട്ടിനുള്ള സ്ഥലവും വാങ്ങി. 31 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കോര്‍ട്ടാണ് ഒരുക്കുന്നത്. നിർമാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. കോൺക്രീറ്റ് ഭിത്തികെട്ടി, വലവിരിച്ചു. 80 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയ ടര്‍ഫ് കോര്‍ട്ടില്‍ ഇനി ടർഫ് കൂടി വിരിക്കണം. സ്പോർട്സ് പ്രേമികളുടെ സഹായത്തോടെ ടർഫ് പൂർത്തീകരിക്കാനാകുമെന്നാണ് ക്ലബ് അംഗങ്ങളുടെ പ്രതീക്ഷ. അധിക ചെലവില്ലാതെ സാധാരണക്കാര്‍ക്കു പോലും ടർഫ് ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കാനവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും നാടിെൻറ ആഗ്രഹമാണ് യാഥാർഥ്യമാകുന്നതെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.