കുതിരാന്‍: ദേശീയപാത കുതിരാനിൽ രണ്ടാം തുരങ്കവും ഗതാഗതത്തിന് ഒരുങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ സൗകര്യം നോക്കി തുറക്കാനുള്ള കാത്തിരിപ്പിലാണ് കെ.എം.സി കമ്പനി. ഇതുസംബന്ധിച്ച കത്ത് കമ്പനി ജില്ല കലക്ടര്‍ക്ക് കൈമാറി. കത്ത് വൈകാതെ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറും.
സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ തുറക്കാനാണ് കാത്തിരിപ്പ്. ഒന്നാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ഉണ്ടായ അപസ്വരങ്ങള്‍ ഒഴിവാക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തോടെ മാത്രം മുന്നോട്ട് പോകാനാണ് ധാരണ.
രണ്ടാം തുരങ്കത്തിന്റെ അകത്തെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തുരങ്കത്തിലേക്കുള്ള തൃശൂര്‍ ഭാഗത്തെ റോഡിന്റെ പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. കൂടാതെ പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയുടെയും മേൽപാതയുടെയും സർവിസ് റോഡുകളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. രണ്ടാം തുരങ്കമുഖത്തെ കരിങ്കല്ല് പൊട്ടിക്കുന്ന പണികളും അവസാന ഘട്ടത്തിലാണ്. ഈ നിർമാണ പ്രവർത്തനങ്ങള്‍ കൂടി കഴിഞ്ഞിട്ട് രണ്ടാംതുരങ്കം തുറന്നാല്‍ മതി എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.