തൃശൂർ: അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന വിനോദ സഞ്ചാരികളായ വിദേശ ദമ്പതികൾക്ക് ടൂറിസം മന്ത്രിയുടെ ഓഫിസിൽനിന്ന് സ്പാനിഷ് ഭാഷയിൽ സഹായമെത്തി. ചാവക്കാട്ട് അപകടത്തിൽപ്പെട്ട മോട്ടോർ സൈക്കിൾ യാത്രികരായ സ്പാനിഷ് ദമ്പതിമാരായ ലൂയിസിനും മറിയത്തിനുമാണ് സഹായമെത്തിയത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ മോട്ടോർ സൈക്കിളിൽ ബുധനാഴ്ചയാണ് കാറിടിച്ചത്. പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് സ്പാനിഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് ആശുപത്രി ജീവനക്കാരെ കുഴക്കി.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെട്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫിസിൽനിന്ന് ആശുപത്രി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
തുടർനടപടികൾക്ക് ജില്ല കലക്ടറെയും ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇൻഷുറൻസും എ.ടി.എം കാർഡും മറ്റും കൈവശമുള്ളതിനാൽ ആശുപത്രി ചെലവിന്റെ കാര്യത്തിൽ പ്രതിസന്ധിയില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.