അടച്ചിട്ട ബാറില്‍നിന്ന് മദ്യം കടത്തിയ മൂന്നു പേര്‍ പിടിയില്‍; മാനേജര്‍ ഓടി രക്ഷപ്പെട്ടു

ആമ്പല്ലൂര്‍ (തൃശൂര്‍): വരന്തരപ്പിള്ളിയില്‍ അടച്ചിട ബാറില്‍ നിന്ന് മദ്യം കടത്തി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.

ബാറില്‍നിന്നും കടത്തിയ 137 ലിറ്റര്‍ മദ്യവും രണ്ട് കെയ്‌സ് ബീയറുമാണ് എക്‌സൈസ് പിടികൂടിയത്. രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാര്‍ മാനേജര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സീല്‍ ചെയ്ത് പൂട്ടിയ ബാറില്‍ നിന്നാണ് സംഘം മദ്യം കടത്തിയത്.

Tags:    
News Summary - Three arrested for smuggling liquor from closed bar in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.