ആമ്പല്ലൂര്‍: യു.ഡി.എഫ് ഭരിക്കുന്ന തൃക്കൂര് പഞ്ചായത്തിലെ ആലേങ്ങാട് ഒമ്പതാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വാര്‍ഡ് നഷ്ടമായി. സി.പി.ഐയിലെ ലിന്റോ തോമസ് 285 വോട്ടിന് യു.ഡി.എഫിലെ മാത്യു ഇലവുങ്കലിനെയാണ് പരാജയപ്പെടുത്തിയത്.
1166 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ ലിന്റോ തോമസിന് 695 വോട്ടും മാത്യു ഇലവുങ്കലിന് 410 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീനിവാസന് വെളിയത്തിലിന് 56 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യുവിന് 5 വോട്ടും ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ യു.ഡി.എഫ് അംഗം ജിയോ പനോക്കാരന്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ജിയോ പനോക്കാരന്‍ 174 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് ജിയോക്ക് 601 വോട്ടും എല്‍.ഡി.എഫിലെ ശ്രീജ അനിലിന് 427 വോട്ടുമാണ് ലഭിച്ചത്.
വോട്ടര്‍മാര്‍ ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിക്കുന്ന വാര്‍ഡാണിത്. സി.പി.ഐ ഭരത ബ്രാഞ്ച് സെക്രട്ടറിയാണ് ലിന്റോ തോമസ്. ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് ഭരണത്തെ ബാധിക്കില്ല. 17 അംഗ ഭരണസമിതിയില്‍ നിലവില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്. ലിന്റോ തോമസിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആലേങ്ങാട്ട് ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.