ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന 'പങ്കാളീസ്' ക്ലബ് പൊലീസ് കത്തിച്ചതായിപരാതി. സംഭവത്തില്‍ ബി.ജെ.പി പ്രതിഷേധിച്ചു. കാറളം ഇളംപുഴയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 2016 മുതല്‍ രജിസ്ട്രേഷനോടെ പ്രവര്‍ത്തിച്ചിരുന്ന ആർട്സ് ആൻഡ് സ്പോര്‍ട്ട് ക്ലബാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടൂര്‍ പൊലീസ് കത്തിച്ചതായി പരാതിയില്‍ പറയുന്നത്.
എസ്.പി അടക്കമുള്ള ഉന്നതതലത്തില്‍ പരാതി നല്‍കുമെന്ന് ബി.ജെ.പി അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രതീഷ് കുറുമാത്ത്, ജന. സെക്രട്ടറി രമേഷ് ചന്ദ്രന്, അജയന് തറയില്‍, നിധിന്, രാമചന്ദ്രന് കോവില്‍ പറമ്പില്‍, കെ.ജി. രാമചന്ദ്രന്, പ്രദീപ്, ബിജില്‍ ഭരതന് എന്നിവര്‍ സംസാരിച്ചു.
എന്നാല്‍ ക്ലബ് എന്ന് പറയുന്ന ഷെഡ് സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നുവെന്നും നിരവധി പരാതികള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഷെഡ് കത്തിച്ചത് പൊലീസ് അല്ലെന്നും കാട്ടൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.