തൃശൂർ: തൃശൂരിെൻറ തനത് നോമ്പുതുറ രുചിപ്പെരുമ ഇക്കുറിയില്ല. 40 വർഷമായി ചെട്ടിയങ്ങാടി ഹനഫി മസ്ജിദിൽ ആയിരങ്ങ ൾ നോമ്പുതുറക്കുന്ന സവിശേഷ വിഭവമായ മസാലക്കഞ്ഞിയാണ് കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയത്.
തിരുനൽവേലി സ്വദേശിയായ ഖത്തീബ് ശൈഖ് മിസ്ബാഹിയാണ് പ്രത്യേക രസക്കൂട്ടുള്ള കഞ്ഞി തൃശൂരിന് പരിചയപ്പെടുത്തിയത്. അന്ന് മുതൽ അദ്ദേഹം രഹസ്യമായി നൽകിയ രസക്കൂട്ടിലാണ് കഞ്ഞി ഒരുക്കുന്നത്. മുൻ മുക്രി കെ.ബി. സിദ്ദീഖ് ഹാജി 34 വർഷം മുമ്പ് കൈപിടിച്ച് പള്ളിയിലേക്കെത്തിച്ച റഫീഖാണ് കഴിഞ്ഞ വർഷം വരെ കഞ്ഞി തയാറാക്കിയിരുന്നത്. ഏറെ സ്വാദിഷ്ടമായ രഹസ്യ രസക്കൂട്ടിപ്പോഴും റഫീഖിന് മാത്രം സ്വന്തമാണ്. തൊഴിലിനപ്പുറം തനിക്ക് ബറകത്ത് കൂടി ലഭിക്കുന്ന കഞ്ഞി ഒരുക്കാൻ ഇക്കുറി കഴിയാത്ത വിഷമത്തിലാണ് ഒാട്ടോ തൊഴിലാളി കൂടിയായ റഫീഖ്.
1500ഓളം പേരാണ് ദിവസവും കഞ്ഞി കുടിക്കാനെത്തിയിരുന്നത്. 90 കിലോ ബസുമതി അരിയാണ് കഞ്ഞിക്കായി ദിനേന ഉപയോഗിച്ചിരുന്നത്. വിശേഷ ദിവസങ്ങളിൽ ആട്ടിറച്ചി ചേർത്ത ബിരിയാണിക്കഞ്ഞിയാണ് ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.