തൃപ്രയാർ: ദേശീയപാത അധികൃതർ മിന്നൽ വേഗത്തിൽ റോഡ് അടച്ചത് ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾക്ക് വൻ ഇരുട്ടടിയായി. തൃപ്രയാർ ക്ഷേത്രം റോഡ് ആണ് മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവിലെ 10നുശേഷം അടച്ചത്. ക്ഷേത്രം റോഡിൽ ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് മേൽപാലം നിർമാണം നടക്കുന്നതിനാലാണ് റോഡ് അടച്ചത്.
മുന്നറിയിപ്പില്ലാതെയുള്ള റോഡ് അടക്കലിൽ ഭക്ഷണശാലകൾ ഉൾപ്പെടെ സ്ഥാപനങ്ങൾക്ക് വൻ നഷ്ടമായി. ഹോട്ടലുകൾ കൂടാതെ ബേക്കറി, ശീതളപാനീയ കടകൾ, എൽ.ഐ.സി ഓഫിസ്, ബാങ്കുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന പ്രധാന റോഡു കൂടിയാണിത്. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. രണ്ടു ദിവസം കൂടി നിർമാണം നടക്കുന്നതിനാൽ ഇതേ സ്ഥിതി തന്നെയാവും തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.