രാജ്യം ഭരിക്കുന്നത് നുണയന്മാരും വിഡ്ഢികളും -വൈശാഖൻ

തൃ​പ്ര​യാ​ർ: ന​ട്ടാ​ൽ കു​രു​ക്കാ​ത്ത പ​ച്ച​നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ച് സ​ത്യ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ വൈ​ശാ​ഖ​ൻ.

നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ പൂ​ർ​വ​കാ​ല കെ.​എ​സ്.​എ​ഫ്, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സെ​ക്യു​ല​ർ ഫോ​ഴ്സ് ഫോ​ർ ഇ​ന്ത്യ​യു​ടെ ‘മ​നു​ഷ്യ​രു​ണ​രു​മ്പോ​ൾ’​എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ല​യി​ൽ ക​ളി​മ​ണ്ണു​ള്ള​വ​ർ മാ​ത്രം വി​ശ്വ​സി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഡ്ഢി​ത്ത​ര​ങ്ങ​ളാ​ണ് അ​വ​ർ നി​ത്യേ​ന പ​റ​യു​ന്ന​ത്.

ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും അ​വ​ർ കാ​വി​യ​ണി​ക്കു​ന്നു. വ്യാ​ജ​ബിം​ബ നി​ർ​മി​തി​യി​ലൂ​ടെ​യാ​ണ് ഫാ​ഷി​സം അ​തി​ന്റെ ആ​ശ​യ പ്ര​ചാ​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ. ഹാ​രി​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ൻ ച​രു​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ആ​ർ. ക​റ​പ്പ​ൻ, ഭാ​ര​തി കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കെ.​വി. പീ​താം​ബ​ര​നു​ള്ള മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി ഭാ​ര്യ സ​ര​സു പീ​താം​ബ​ര​ൻ ഏ​റ്റു​വാ​ങ്ങി.

ചു​വ​പ്പാ​ണെ​ന്റെ പേ​ര് എ​ന്ന ബു​ള്ള​റ്റി​ൻ പ്ര​ഫ. എം.​വി. മ​ധു ഡോ.​കെ ആ​ർ ബീ​ന​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. എ. ​എ​സ്. ദി​ന​ക​ര​ൻ, വി.​എ​ൻ. ര​ണ​ദേ​വ്, ടി.​പി. ബാ​ബു, വി.​എ.​സു​രേ​ന്ദ്ര​ൻ, ടി.​പി. ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ്സ് ക​വി പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​നി​മ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ, സി.​എ​സ്. ച​ന്ദ്രി​ക, ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സ​ജീ​വ് ന​മ്പി​യ​ത്ത് ഡോ.​കെ.​ആ​ർ. ബീ​ന, പി. ​സ​ലിം​രാ​ജ്, അ​ഡ്വ. അ​ജി​ത് മാ​രാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പാ​ട്ടു​സ​ദ​സ്സി​ന് എം.​എ. റി​യാ​ദ്, എ.​വി. സ​തീ​ഷ്, ഏ​ങ്ങ​ണ്ടി​യൂ​ർ കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭ​ര​ത് ആ​ർ. നാ​യ​രു​ടെ വ​യ​ലി​ൻ, ഗോ​പി​ക ന​ന്ദ​ന​യു​ടെ നൃ​ത്തം, സ​ജീ​വ് ന​മ്പി​യ​ത്തി​ന്റെ തീ​യേ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ്, ടി.​എ​സ്. സ​ന്തോ​ഷി​ന്റെ കാ​രി​ക്കേ​ച്ച​ർ ര​ച​ന, തി​രു​വാ​തി​ര​ക്ക​ളി, സാ​ർ​വ​ദേ​ശീ​യ​ഗാ​നം, പ്ര​തി​രോ​ധ​ജ്വാ​ല എ​ന്നി​വ അ​ര​ങ്ങേ​റി.

Tags:    
News Summary - The country is ruled by liars and fools - Vaisakhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.