പട്ടിക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച പ്രതികളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി മഞ്ഞപ്ര സ്വദേശി കിഴക്കേതിൽ അപ്പു എന്ന രാഹുൽ (24), മുളയംവലക്കാവ് സ്വദേശി ആനക്കോട്ടിൽ അജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. വാണിയമ്പാറ പുത്തൻപുരക്കൽ വീട്ടിൽ ജോർജിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
പ്രതികൾ കുരങ്ങൻപാറയിൽ ഉണ്ടെന്ന് പീച്ചി സി.ഐ എസ്. ഷുക്കൂറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പീച്ചി പൊലീസ് സംഘം ഇന്നലെ രാത്രി പ്രതികളെ പിടികൂടിയത്. പീച്ചി, മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പ്രതികളാണ് രണ്ടുപേരും.
വടക്കഞ്ചേരി സ്വദേശി രാഹുൽ, 2020ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും 2021ൽ തെക്കുംപാടത്ത് സ്കൂട്ടർ യാത്രക്കാരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയാണ്. രണ്ടിലും കൊലക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്.
കൂടാതെ മൂന്ന് കഞ്ചാവ് കേസിലും പാലക്കാട് എക്സൈസ് ഓഫിസിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത കേസിലും പ്രതിയാണ് ഇയാൾ. വലക്കാവ് സ്വദേശി അജിത്ത് വധശ്രമക്കേസിലും പ്രതിയാണ്. പീച്ചി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ജെ. ജമേഷ്, ഹരി, സി.പി.ഒമാരായ അനിൽ, സജീഷ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരായ അനിൽ, സുനീത്, ഹോം ഗാർഡ് ഷാജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.