ഇരിങ്ങാലക്കുട: മുക്കുപണ്ടം പണയംെവച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് എട്ടു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതിയടക്കം രണ്ടുപേർ പിടിയിൽ. വെള്ളാങ്ങല്ലൂരിലെ ഊക്കൻസ് ഫൈനാൻസ് ആൻഡ് ഇൻെവസ്റ്റേഴ്സിൽനിന്ന് പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഒല്ലൂർ പടവരാട് പടിഞ്ഞാറേ വീട് വിജു (33), എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി സുസ്മിത (42) എന്നിവർ അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സുസ്മിത രണ്ട് വളകൾ പണയം വെക്കാൻ സ്ഥാപനത്തിൽ വന്നത്. വളകളിൽ 916 ഹോളോഗ്രാം മുദ്ര ഉണ്ടായിരുന്നു. മുൻ പരിചയമില്ലാത്ത സ്ത്രീ ആയതിനാൽ സ്ഥാപന ഉടമ വളകൾ പരിശോധിക്കുകയും സ്വർണമല്ലെന്ന് തെളിയുകയും ചെയ്തു. ഉടമ അറിയിച്ചത് പ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സുസ്മിതയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുസ്മിതക്ക് പണയംവെക്കാനുള്ള മുക്കുപണ്ടങ്ങൾ കൈമാറുന്നത് വിജുവാണെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം സൈബർ സെല്ലിെൻറ സഹായത്തോടെ പടവരാട് നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിജുവിനെ ചോദ്യം ചെയ്തതിൽ പലയിടങ്ങളിൽനിന്നായി മുക്കുപണ്ടം പണയംെവച്ച് എട്ട് ലക്ഷം രൂപയോളം തട്ടിയെന്ന വിവരം പൊലീസിന് ലഭിച്ചു. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ ജഗദീഷ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷി സിദ്ധാർഥൻ, സി.പി.ഒമാരായ വൈശാഖ് മംഗലൻ, രാഹുൽ, ഫൈസൽ എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.