തൃശൂർ: മിൽമക്ക് രണ്ട് പാൽ സംഭരണ റൂട്ടുകൾക്ക് കൂടി തുടക്കമാകുന്നു. മുല്ലശ്ശേരി ബ്ലോക്കിലെയും ചൊവ്വന്നൂർ ബ്ലോക്കിലെയും പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകരുടെ പാൽ അതാത് സംഘങ്ങളിൽനിന്ന് സംഭരിക്കാനാണ് മിൽമ സംഭരണ റൂട്ടുകൾ ആരംഭിക്കുന്നത്.
മുല്ലശ്ശേരി ബ്ലോക്കിലെ പാവറട്ടി, താണവീഥി, പെരുവല്ലൂർ, ഏനാമാക്കൽ, എളവള്ളി, സമീപപ്രദേശത്തെ ചിറ്റിലപ്പിള്ളി, കൊട്ടേക്കാട് എന്നീ ക്ഷീര സംഭരണ റൂട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആട്ടോർ പോട്ടോർ ക്ഷീര സഹകരണ സംഘത്തിൽ മിൽമ മേഖല യൂനിയൻ ചെയർമാൻ എം.ടി. ജയൻ നിർവ
ഹിക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ഭരണസമിതി അംഗങ്ങൾ, മിൽമ ജനപ്രതിനിധികൾ, സംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. ഈ റൂട്ടിൽനിന്ന് സംഭരിക്കുന്ന പാൽ ആട്ടോർ പോട്ടോർ സംഘത്തിലെ ബൾക്ക് മിൽക്ക് കൂളറിൽ ശീതീകരിച്ച് തൃശൂർ ഡയറിയിലേക്ക് എത്തിക്കും.
ചൊവ്വന്നൂർ ബ്ലോക്കിൽ കാട്ടാകാമ്പൽ, പഴഞ്ഞി അക്കികാവ് കരിക്കാട് തുടങ്ങിയ സംഘങ്ങളുടെ പാൽ ആണ് ഈ റൂട്ടിലൂടെ സംഭരിക്കുക. ഈ സംഘങ്ങളിൽനിന്ന് സംഭരിക്കുന്ന പാൽ വേലൂർ കുറുമാൽ ബൾക്ക് മിൽക്ക് കൂളറിൽ ശീതീകരിച്ച് ഡയറിയിലേക്ക് എത്തിക്കും.
പുതിയ രണ്ട് പ്രസിഡന്റുമാരുടെയും കർഷകരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് മിൽമ തീരുമാനം നടപ്പാക്കിയതെന്നും ഈ പ്രദേശത്തെ ക്ഷീരോൽപാദക മേഖലക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതാവും നടപടിയെന്നും ചെയർമാൻ അറിയിച്ചു. വർഷങ്ങളായിട്ടും ഇതുവരെയും ഈ റൂട്ടുകളിൽ മിൽമയുടെ സംഭരണമുണ്ടായിരുന്നില്ല. ഈ പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.