മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളിലും ജീവനക്കാരിലും പരിഭ്രാന്തി പരത്തിയ 'അജ്ഞാത പെട്ടി'സൃഷ്ടിച്ചത് മണിക്കൂറുകൾ നീണ്ട ആശങ്ക. തിരക്കേറിയ ആശുപത്രിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന സംശയത്തിൽ കണ്ടുനിന്നവർ പെട്ടി തൊടാൻ ഭയപ്പെട്ടതോടെ നാടകീയ സംഭവങ്ങൾക്കും തുടക്കമായി. ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾക്കൊടുവിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമൊക്കെ സ്ഥലത്തെത്തി മിന്നൽ പരിശോധനയും നടത്തിയതോടെ സിനിമയെ വെല്ലുന്ന ദൃശ്യങ്ങളുടെ പര്യവസാനം ചെറുചിരിയിലമർന്നു.
സൂപ്രണ്ടിെൻറ കാര്യാലയത്തിനും കോവിഡ് ട്രയാജ് വാർഡിനും ഇടക്കാണ് പെട്ടി കണ്ടെത്തിയത്. അതീവ ജാഗ്രതയോടെ പെട്ടി തുറന്ന ഉദ്യോഗസ്ഥർ കണ്ടെത്തിയത് മുരിങ്ങൂർ സ്വദേശി ദേവസിയുടെ പേരിലുള്ള ഏതാനും രേഖകളും വസ്ത്രങ്ങളും 7380 രൂപയുമാണ്. ഉടമയെ സ്ഥിരീകരിക്കുന്നതു വരെ പെട്ടി സൂക്ഷിക്കാനാണ് തീരുമാനം.
പെട്ടിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അപകടമില്ലെന്നറിഞ്ഞതിെൻറ ആശ്വാസത്തിലാണ് ആശുപത്രി ജീവനക്കാരും രോഗികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.