പെരുമ്പിലാവ്: കൊലക്കേസിൽ സുപ്രീം കോടതി ശിക്ഷിച്ച സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം ബാലാജി എം. പാലിശ്ശേരി, എം.എൻ. മുരളീധരൻ, മുഹമ്മദ് ഹാഷിം എന്നിവരുടെ ശിക്ഷ ഇളവ് ചെയ്ത സർക്കാർ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസിെൻറ അടുത്ത ബന്ധുവായ മുഹമ്മദ് ഹാഷിമിനും കൂട്ട് പ്രതികൾക്കും ശിക്ഷാ ഇളവ് നൽകിയ മന്ത്രിസഭ തീരുമാനം സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്നും ആരോപിച്ചു.
സർക്കാർ നൽകിയ ശിക്ഷ ഇളവിെൻറ ഭാഗമായി കടവല്ലൂർ പഞ്ചായത്തിലെ സി.പി.എം നേതൃത്വം ലോക്ഡൗൺ പ്രോട്ടോകോൾ ലംഘിച്ച് പ്രതികൾക്ക് നൽകിയ സ്വീകരണത്തിലും കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതികൾക്കെതിരെയും നേതൃത്വം നൽകിയ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഫൈസൽ കാഞ്ഞിരപ്പിള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.