തൃശൂർ: ഗുരുവായൂർ നഗരസഭയിൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ചതായി ആരോപണം നേരിടുന്ന ഇരുപതോളം കെട്ടിടങ്ങളിൽ ഒരു കെട്ടിടത്തിന്റെ നിർമാണ അനുമതി സംബന്ധിച്ച ഫയൽ മാത്രമാണ് കൈവശമുള്ളതെന്ന് നഗരസഭ മനുഷ്യാവകാശ കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
25-30 വർഷം മാത്രം പഴക്കമുള്ള മറ്റ് കെട്ടിടങ്ങളുടെ രേഖകൾ കൈവശമില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഫയലുകളുടെ നിജസ്ഥിതി അറിയിക്കാനും ബാക്കി ഫയലുകൾ ഹാജരാക്കാനും നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകാൻ കമീഷൻ നഗരകാര്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. മേയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.
ചട്ടം ലംഘിച്ച് നിർമിച്ച 11 കെട്ടിടങ്ങൾ നേരിട്ട് പരിശോധിച്ചതായാണ് നഗരസഭ അറിയിച്ചത്. കെട്ടിടങ്ങൾക്ക് പാർക്കിങ് സൗകര്യമോ മാലിന്യ സംസ്കരണ പ്ലാന്റോ അഗ്നിരക്ഷ സംവിധാനമോ ഇല്ലെന്നാണ് പുന്നയൂർക്കുളം കലൂർ വീട്ടിൽ ശ്രീജിത്തിന്റെ പരാതിയിലുള്ളത്. തുടർ പരിശോധന നടത്തി പരാതിയിൽ വ്യക്തത വരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.