വടക്കാഞ്ചേരി: പിറന്നാൾ ദിനത്തിൽ സൂപ്പർസ്റ്റാറിന് വേറിട്ട സമ്മാനമൊരുക്കി ആരാധകൻ. പപ്പായയിൽ നിന്നും പിറവി കൊണ്ട മീശ പിരിച്ച് ചുണ്ടിൽ ബീഡിയുമായുള്ള മോഹൻലാൽ ശിൽപമാണ് സമ്മാനം. വടക്കാഞ്ചേരി മംഗലം സ്വദേശി മക്കാരിക്കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (44) ആണ് തെൻറ കരവിരുതിലൂടെ സൂപ്പർസ്റ്റാറിനെ പപ്പായയിൽ കൊത്തിയെടുത്തത്.
ലൂസിഫർ സിനിമയിലെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പുള്ളിയെയാണ് യുവാവ് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സൃഷ്ടിച്ചത്. ലോക് ഡൗണിലെ ഇടവേളകൾ കൈമുതലാക്കിയാണ് ലാലേട്ടനെ പപ്പായയിൽ കൊത്തിയെടുത്തത്.
കുറച്ചു മാസ് ബിജിഎം കൂടി മിക്സ് ചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു തുടങ്ങി. ആർട്ടിസ്റ്റ് ഉണ്ണിക്കൃഷ്ണെൻറ പപ്പായയിൽ നിറഞ്ഞു നിൽക്കുന്ന ലാലേട്ടനാണ് നാട്ടിലെ പ്രധാന ചർച്ചാ വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.