അ​ട​ങ്ക​ളം മൂ​ഴി​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ഷീ​ബ-​സ​തീ​ഷ് ദ​മ്പ​തി​ക​ൾ താമസിക്കുന്ന ടാ​ർ​പോ​ളി​ൻ കൂ​ര

മാ​നം ക​റു​ത്താ​ൽ ഇ​ട​നെ​ഞ്ചി​ൽ ഭീ​തി​യു​ടെ പെ​രു​മ്പ​റ

വ​ട​ക്കാ​ഞ്ചേ​രി: ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പോ​ളി​ൻ കൂ​ര​യി​ൽ നാ​ലം​ഗ​കു​ടും​ബ​ത്തി​ന്റെ ദു​രി​ത ജീ​വി​തം. മാ​നം ക​റു​ത്താ​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ ഇ​ട​നെ​ഞ്ചി​ൽ ഭീ​തി​യു​ടെ പെ​രു​മ്പ​റ മു​ഴ​ങ്ങും. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ട​ങ്ക​ളം മൂ​ഴി​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ഷീ​ബ-​സ​തീ​ഷ് ദ​മ്പ​തി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കാ​ണു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യാ​ൽ ത​ക​ർ​ന്നു​പോ​യേ​ക്കാ​വു​ന്ന ടാ​ർ​പോ​ളി​ൻ കൊ​ണ്ട് മ​റ​ച്ച കൂ​ര​യി​ലാ​ണ് ര​ണ്ടു മ​ക്ക​ള​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തൊ​ട്ട​ടു​ത്ത മ​ര​ക്കൊ​മ്പു​ക​ളും മ​റ്റും പ​തി​ച്ച് ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ളു​ൾ​പ്പ​ടെ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. മ​ര​ക്കൊ​മ്പ് പ​തി​ച്ച് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ കൂ​ര​യും നോ​ക്കി ക​ണ്ണീ​ർ വാ​ർ​ക്കു​ക​യാ​ണി​വ​ർ.

മ​ഴ തോ​ർ​ന്നാ​ലും ത​ങ്ങ​ളു​ടെ ക​ണ്ണീ​ർ തോ​രി​ല്ലെ​ന്ന് വേ​ദ​ന​യോ​ടെ ഇ​വ​ർ പ​റ​യു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടാ​യി ക​നാ​ൽ​പ്പു​റ​ത്തെ അ​ഞ്ച് സെ​ന്റ് ഭൂ​മി​യി​ലെ ടാ​ർ​പോ​ളി​ൻ കൂ​ര​യി​ലാ​ണ് താ​മ​സം. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. സു​മ​ന​സ്സു​ക​ളാ​യ നാ​ട്ടു​കാ​ർ സ​ഹാ​യി​ച്ച് വീ​ട് നി​ർ​മി​ക്കാ​ൻ ത​റ ഒ​രു​ക്കി​യെ​ങ്കി​ലും നി​ർ​മാ​ണം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​നാ​യി​ല്ല. അ​ട​ച്ചു​റ​പ്പു​ള്ള കൊ​ച്ചു ഭ​വ​ന​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ക​നി​യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​പേ​ക്ഷ.

Tags:    
News Summary - The miserable life of a family of four in a leaking tarpaulin shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.