ആമ്പല്ലൂർ: പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വെള്ളിയാഴ്ച രാവിലെയാണ് 20ഓളം കാട്ടാനകൾ തോട്ടത്തിലിറങ്ങിയത്. കുണ്ടായി ഹാരിസൺ തോട്ടങ്ങളിലാണ് ആക്കൂട്ടം നിലയുറപ്പിച്ചത്. ആനകൾ തോട്ടത്തിൽ ഇറങ്ങിയതിനാൽ ടാപ്പിങ്ങിനിറങ്ങാൻ കഴിഞ്ഞില്ല. തൊഴിലാളികളും വാച്ചർമാരും പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചെങ്കിലും തോട്ടത്തിന്റെ പലഭാഗങ്ങളിലായി ആനകൾ തമ്പടിച്ചിരിക്കുകയാണ്.
കുട്ടിയാനകൾ പല കൂട്ടങ്ങളായാണ് തോട്ടത്തിലുള്ളത്. ഒറ്റപ്പെട്ട് നടക്കുന്ന ആനകൾ ചൊക്കന കുണ്ടായി റോഡിൽ ഇറങ്ങിയത് വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തി. രണ്ടാഴ്ച മുമ്പ് കാട്ടാനയുടെ മുന്നിൽപെട്ട രണ്ട് ബൈക്ക് യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാക്കുന്ന കുണ്ടായിയിലെ പാഡികൾക്കരികിലും ആദിവാസി കോളനിയിലേക്കുള്ള റോഡിലും ആനകൾ ഇറങ്ങുന്നത് പതിവായി. ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.