തൃശൂർ: അർഹരായവർക്ക് വാക്സിൻ നൽകാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പിഴ ചുമത്തിയാൽ കോവിഡ് രോഗം മാറ്റാനാവുമോ എന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ.
പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമം നേരിടുകയും സ്വകാര്യ മേഖലയിൽ ലഭിക്കുകയും ചെയ്യുന്നത് കരിഞ്ചന്തക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
വാക്സിൻ ചലഞ്ചിെൻറ പേരിൽ കോടികൾ പിരിച്ച സർക്കാർ ആവശ്യമുള്ളവർക്ക് വാക്സിൻ വാങ്ങി നൽകാതെ കേന്ദ്രത്തിെൻറ സൗജന്യം കാത്തിരിക്കുന്നിടത്തോളം രോഗവ്യാപനം കൂടുകയേയുള്ളൂ എന്നും പത്മജ പറഞ്ഞു. 'വാക്സിൻ കരിഞ്ചന്തക്കെതിരെ ജനസമക്ഷത്തിലേക്ക്' മുദ്രാവാക്യമുയർത്തി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ റിലേ പദയാത്രയുടെ ജില്ലതല ഉദ്ഘാടനം തൃശൂർ നടുവിലാലിൽ നിർവഹിക്കുകയായിരുന്നു അവർ.
ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനിലും നഗരസഭകളിലെ 210 വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിലെ 1300 വാർഡുകളിലുമായി 110 മണ്ഡലങ്ങളിൽ റിലേ പദയാത്ര നടത്തി.എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നതുവരെ സമരം തുടരുമെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.