ചെന്ത്രാപ്പിന്നി: ചൊവ്വാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. എടത്തിരുത്തി ഒമ്പതാം വാർഡിൽ ചാമക്കാല രാജീവ് റോഡ് തെക്ക് പാണാട്ട് ഗണേശെൻറ ഓടിട്ട വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. രാത്രി ഏഴോടെയാണ് സംഭവം. കനത്ത കാറ്റിൽ തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് ഒടിഞ്ഞ് വീണത്. പറമ്പിലെ വൈദ്യുതി മീറ്റർ ബോർഡും തകർന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി.
കയ്പമംഗലം: കൂരിക്കുഴി 18 മുറി കോഴിപ്പറമ്പിൽ ഷാജിയുടെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞ് വീണ് ഒരു ഭാഗം തകർന്നു. വാർക്ക വീടിെൻറ മുൻഭാഗമാണ് തകർന്നത്. എടത്തിരുത്തി മാണിയംതാഴത്ത് 33 കെ.വി ലൈൻ വലിച്ച ടവറുകളിൽ മൂന്നെണ്ണവും മറിഞ്ഞു വീണു.
ഇതോടെ എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പലേടത്തും വൈദ്യുതി പുനഃസ്ഥാപിച്ചത്.
കാട്ടൂർ: ഇല്ലിക്കാട്ടിൽ വാഴക്കൃഷി പാടെ നശിച്ചു. കറുകത്തല വീട്ടിൽ അസിയുടെ അഞ്ഞൂറോളം വാഴകളാണ് ഒടിഞ്ഞുവീണത്. മിക്കതും കുലച്ചതായിരുന്നു. പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് അസി. വൈദ്യുത കാലുകളും മരങ്ങളും ഒടിഞ്ഞുവീണതിനാൽ പരക്കെ വൈദ്യുതി തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
കാറ്റിൽ വാഴത്തോട്ടം നശിച്ചു
കൊടകര: ശക്തമായ കാറ്റില്‍ കൊടകര പൊലീസ് സ്റ്റേഷന് സമീപത്തെ വാഴത്തോട്ടം ഭാഗികമായി നശിച്ചു.
മുരിക്കുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ ഗോപാലെൻറ 400ലേറെ നേന്ത്രവാഴകളാണ് കാറ്റില്‍ നിലം പൊത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്ത വാഴകളാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.