വനിത സംരംഭങ്ങൾ: തൃശൂർ മുന്നിൽ

തൃ​ശൂ​ർ: വ്യ​വ​സാ​യ വ​കു​പ്പ്​ ആ​വി​ഷ്ക​രി​ച്ച ‘സം​രം​ഭ​ക വ​ർ​ഷം’ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ. ഇ​തു​വ​രെ 4280 സം​രം​ഭ​ക​ർ ഉ​ൽ​പാ​ദ​ന, സേ​വ​ന, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ പു​തി​യ​താ​യി എ​ത്തി. 126.21 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​യ​ത്.

8276 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​യി. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ 1397 സം​രം​ഭ​ങ്ങ​ളാ​ണ് സ്ത്രീ​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​തി​ലൂ​ടെ 32.17 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 2870 പേ​ർ​ക്ക് തൊ​ഴി​ലും ല​ഭി​ച്ചു. സേ​വ​ന മേ​ഖ​ല​യി​ൽ തു​ട​ങ്ങി​യ 1676 യൂ​നി​റ്റു​ക​ൾ വ​ഴി 53.89 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 3334 പേ​ർ​ക്ക് തൊ​ഴി​ലും ഉ​ണ്ടാ​യി.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ 1207 പെ​ൺ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ 40.15 കോ​ടി​യു​ടെ നി​ക്ഷേ​പ​വും 2072 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി. പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​തും ജി​ല്ല​യി​ലാ​ണ് -12,166. ഇ​തി​ലൂ​ടെ 639 കോ​ടി​യു​ടെ മൂ​ല​ധ​ന നി​ക്ഷേ​പ​വും 25,619 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ട്ടു.

ല​ക്ഷ്യ​ത്തി​ന്‍റെ 87.56 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. 19 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി. ഉ​ൽ​പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​തും തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് തൃ​ശൂ​രി​ലാ​ണ്.

Tags:    
News Summary - Womens Enterprises-Thrissur is at top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.