വനിത സംരംഭങ്ങൾ: തൃശൂർ മുന്നിൽ
text_fieldsതൃശൂർ: വ്യവസായ വകുപ്പ് ആവിഷ്കരിച്ച ‘സംരംഭക വർഷം’ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനിത സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിൽ. ഇതുവരെ 4280 സംരംഭകർ ഉൽപാദന, സേവന, വ്യാപാര മേഖലകളിൽ പുതിയതായി എത്തി. 126.21 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി ഉണ്ടായത്.
8276 പേർക്ക് തൊഴിൽ നൽകാനായി. ഉൽപാദന മേഖലയിൽ 1397 സംരംഭങ്ങളാണ് സ്ത്രീകൾ തുടങ്ങിയത്. ഇതിലൂടെ 32.17 കോടി രൂപയുടെ നിക്ഷേപവും 2870 പേർക്ക് തൊഴിലും ലഭിച്ചു. സേവന മേഖലയിൽ തുടങ്ങിയ 1676 യൂനിറ്റുകൾ വഴി 53.89 കോടി രൂപയുടെ നിക്ഷേപവും 3334 പേർക്ക് തൊഴിലും ഉണ്ടായി.
വ്യാപാര മേഖലയിൽ 1207 പെൺ സംരംഭങ്ങൾ ആരംഭിച്ചപ്പോൾ 40.15 കോടിയുടെ നിക്ഷേപവും 2072 തൊഴിൽ അവസരങ്ങളും ഉണ്ടായി. പദ്ധതിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതും ജില്ലയിലാണ് -12,166. ഇതിലൂടെ 639 കോടിയുടെ മൂലധന നിക്ഷേപവും 25,619 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ലക്ഷ്യത്തിന്റെ 87.56 ശതമാനം പൂർത്തിയായി. 19 തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം പൂർത്തിയാക്കി. ഉൽപാദന, സേവന മേഖലകളിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതും തൃശൂർ ജില്ലയിലാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തൃശൂരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.